Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരൾ രോഗത്തെ ഈസിയായി കൈകാര്യം ചെയ്യാം

കരൾ രോഗത്തെ ഈസിയായി കൈകാര്യം ചെയ്യാം
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:59 IST)
ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യമായ പങ്കണ്ട് കരളിന്. സ്‌ത്രീക്കും പുരുഷനും  ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കരളിനെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതിന് ആവശ്യമായ ഭക്ഷണങ്ങളെല്ലാം എന്താണെന്ന് നോക്കാം.
 
കരളിന് ഗുണം നൽകുന്ന ഭക്ഷണങ്ങ‌ൾ:
 
ധാന്യങ്ങ‌ൾ - ഗോതമ്പിന്റെ ചപ്പാത്തി, ബ്രെഡ്, ചോറ്, ചോളം, ഓട്സ് പൊടി, പാൽ, പാൽ ഉത്പന്നങ്ങ‌ൾ, സൂപ്പ്, പാകം ചെയ്ത പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, മധുരകിഴങ്ങ്, ചേന, കാച്ചിൽ, പഴവർഗങ്ങ‌ൾ, പഴത്തിന്റെ ജ്യൂസ്, തേൻ, വെള്ളം, ഗ്ലൂക്കോസ് വെള്ളം.
 
കരൾ രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ നിർദ്ദേശങ്ങ‌ൾ:
 
ഓരോ ദിവസത്തെയും ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ തന്നെ കരൾ രോഗത്തെ തടയാനാകും. പാലിക്കേണ്ട കാര്യങ്ങ‌ൾ:
 
1.അതിരാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഒരു കപ്പ് ചായ/കാപ്പി/നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉത്തമം
 
2. പ്രഭാതഭക്ഷണം; തിളപ്പിച്ച പാൽ ഒരു ഗ്ലാസ്, പുഴുങ്ങിയ മുട്ടയുടെ വെള്ള, ഗോതമ്പിന്റെ ബ്രെഡ്
 
3. ഇടവേള സമയത്ത് സൂപ്പ്, നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉന്മേഷം നൽകും.
 
4. ഉച്ചഭക്ഷണം/ അത്താഴം: ചിക്കൻ, വെജിറ്റബിൾ സൂപ്പ്, കഴുകി ഉണ്ടാക്കിയ പരിപ്പ്, മീൻ, ചോറ്
 
5. വൈകുന്നേരം ചായ, കാപ്പി, ജ്യൂസ്, നാരങ്ങാ വെള്ളം എന്നിവ ഉന്മേഷം നൽകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴമീന്‍ ആള് ചില്ലറക്കാരനല്ല; ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!