Select Your Language

Notifications

webdunia
webdunia
webdunia
webdunia

വളര്‍ത്തിയെടുക്കാം നല്ല ആഹാരശീലങ്ങള്‍, ഇക്കാര്യങ്ങള്‍ അറിയണം

Food Health

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (17:43 IST)
നല്ല ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യും. നമ്മുടെ ആരോഗ്യം പ്രധാനമായി ആശ്രയിച്ചിരിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തെയാണ്. ആഹാര ശീലങ്ങള്‍ നല്ലതാണെങ്കില്‍ ഒരു പരിധി വരെയും ആരോഗ്യപ്രശ്‌നങ്ങളെയും അകറ്റിനിര്‍ത്താനാകും. ആഹാരം എപ്പോഴും മിതമായി വിശപ്പിന് അനുസരിച്ച് മാത്രം കഴിക്കുക. ഞാന്‍ കഴിക്കുന്നതില്‍ പ്രധാനവും തലച്ചോറിന് ആവശ്യകവുമായ പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക. അതുപോലെതന്നെ അത്താഴം എട്ടരയ്ക്ക് മുന്‍പായി തന്നെ കഴിക്കാനും ശ്രമിക്കുക. മധുര പലഹാരങ്ങള്‍ പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. 
 
മത്സ്യം, പാല്‍, മുട്ട കാലാനുസൃതമായി നമ്മുടെ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന വിഭവങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ആഹാരം അവതരിച്ചു കഴിക്കാന്‍ ശ്രമിക്കുക. കൃത്രിമമായി നിര്‍മ്മിച്ച ആഹാരം പഴകിയ ആഹാരം എന്നിവ കഴിക്കാതിരിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാള്‍ക്ക് ഒരുദിവസം എത്ര കലോറി ഊര്‍ജം ആവശ്യമാണ്?