Select Your Language

Notifications

webdunia
webdunia
webdunia
webdunia

30ദിവസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി വര്‍ധിക്കും!

ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും പലര്‍ക്കും പഞ്ചസാര ഒഴിവാക്കാന്‍ ആവാത്ത ഘടകമാണ്.

Try not eating sugar for 30 days

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 ജൂലൈ 2025 (15:19 IST)
ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വെളുത്ത പഞ്ചസാര വിഷമാണെന്നാണ് പറയുന്നത്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും പലര്‍ക്കും പഞ്ചസാര ഒഴിവാക്കാന്‍ ആവാത്ത ഘടകമാണ്. പഞ്ചസാര ഒഴിവാക്കിയാല്‍ തന്നെ നിങ്ങളുടെ അമിതഭാരം കുറയ്ക്കാന്‍ സാധിക്കും. 
 
അതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. പലരെയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. പഞ്ചസാര ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുകയാണെങ്കില്‍ താരന്റെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയും. പഞ്ചസാര ഉപയോഗിക്കാതിരുന്നാല്‍ അത് നിങ്ങളുടെ മുഖത്ത് തിരിച്ചറിയാന്‍ സാധിക്കും. മുഖത്തിന്റെ ഭംഗി വര്‍ദ്ധിക്കുകയും കരുവാളിപ്പ് മാറുകയും തിളക്കം കൂടുകയും ചെയ്യും. നിങ്ങള്‍ എപ്പോഴും ഉന്മേഷവാനും ഊര്‍ജ്ജലനുമായി മാറും. പഞ്ചസാരയുടെ ഉപയോഗം നിര്‍ത്തുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂടാന്‍ സഹായിക്കും. 
 
കൂടാതെ പല്ലുകളുടെയും മോണയുടെയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. ഫാറ്റി ലിവര്‍ കുറയ്ക്കുന്നതിനും പഞ്ചസാരയുടെ ഉപയോഗം നിര്‍ത്തുന്നത് നല്ലതാണ്. പഞ്ചസാര ഉപയോഗിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹത്തെ വരുതിയിലാക്കാൻ കഴിവുള്ള പൂക്കൾ