Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രൈഡ് ചിക്കൻ കഴിക്കുന്ന സ്ത്രീകളിൽ ആയുസ് കുറയുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം !

ഫ്രൈഡ് ചിക്കൻ കഴിക്കുന്ന സ്ത്രീകളിൽ ആയുസ് കുറയുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം !
, ചൊവ്വ, 29 ജനുവരി 2019 (18:10 IST)
ഫ്രൈഡ് ചിക്കൻ ഉൾപ്പെടെയുള്ള ഫ്രൈഡ് ഭക്ഷണങ്ങൾ ഏറേ ഇഷ്ടമാണ് സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവർക്കും. ജീവിത രീതിയിൽ വന്ന വലിയ മാറ്റം, കാരണം ഇത്തരം ഭക്ഷണം സ്ഥിരമായി തന്നെ കഴിക്കുന്നവർ വളരെ കൂടുതലാണ് ഇപ്പോൾ. എന്നാൽ സ്ത്രീകൾ ഫ്രൈഡ് ചിക്കൻ ഉൾപ്പടെയുള്ള ഫ്രൈഡ് ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ആയുസ് കുറയുന്നതിന് കാരനമാകുന്നു എന്നാണ് പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ.
 
ഫ്രൈഡ് ഭക്ഷണങ്ങൾ സ്ത്രീകളുടെ ആരോഗ്യ നിലയെ വളരെ വേഗത്തിൽ തകരാറിലാക്കുമെന്നും ഇത്തരം ഭക്ഷങ്ങൾ കഴിക്കുന്ന സ്ത്രീകൾ അസുഖങ്ങൾ മൂലം മരണപ്പെടുന്നതിന് 13 ശതമാനം സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 50 മുതൽ 79 വയസ് വരെ പ്രായമുള്ള 1 ലക്ഷം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ.
 
സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ഇത്തരം ഭക്ഷണങ്ങൾ ആദ്യം തന്നെ തകരാറിലാക്കും. ഇത് ടൈപ്പ് 2 ഡയബറ്റിസ് വരുന്നതിനും കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതൊന്നും കൂടാതെ വ്യക്തമല്ലാത ചില കാരണങ്ങളും സ്ത്രീകളെ മരണത്തിലേക്ക് നയിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ഹോർമോൺ വ്യതിയാനങ്ങൾകൊണ്ട് ഉണ്ടാകുന്ന മനസിക സംഘർഷങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തസമ്മര്‍ദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ ?