നിരവധി പേരാണ് സമീപകാലങ്ങളില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നവര്‍, ദിവസവും ജിമ്മിലും മറ്റും പോകുന്നവര്‍ എന്നിവര്‍ക്കെല്ലാം ഹൃദയാഘാതം വരുന്നു. 46കാരനായ കന്നഡതാരം പുനീത് രാജ്കുമാറിനു മുന്‍പ് 41കാരനായ സിദ്ദാര്‍ദ്ധ് ശുക്ലയും ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാരെയും ഞെട്ടിച്ചുകൊണ്ട് 36കാരനായ ചിരഞ്ജീവി സര്‍ജയും സമാനമായ രീതിയില്‍ മരണപ്പെട്ടിരുന്നു.
രാജ്യത്തെ പ്രശസ്ത ഹാര്‍ട് സര്‍ജനും പത്മഭൂഷന്‍ അവാര്‍ഡ് ജേതാവുമായ ഡോക്ടര്‍ രമാകാന്ത് പാണ്ട പറയുന്നത് മീഡിയം ലെവലിലുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടതെന്നാണ്. വ്യായാമസമയത്ത് നെഞ്ചിന് ഇടതുഭാഗത്തോ ജോയിന്റുകളിലോ വേദന വന്നാല്‍ അത് അവഗണിക്കരുതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തില്‍ പാരമ്പര്യമായി രോഗമുണ്ടെങ്കില്‍ ഇതും കണക്കിലെടുക്കണം.