Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്തനങ്ങളിലെ രോമ വളർച്ച സ്ത്രീകൾ ഒരിക്കലും അവഗണിക്കരുത് !

സ്തനങ്ങളിലെ രോമ വളർച്ച സ്ത്രീകൾ ഒരിക്കലും അവഗണിക്കരുത് !
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (16:08 IST)
വേഗതയേറിയ ഈ ജീവിതത്തിൽ പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾപോലും നമ്മൾ ശ്രദ്ധിക്കാറില്ല. എന്നൽ ഏറ്റവും അപകടകരമായ ഒരു അവസ്ഥയാണിത്. ശരീരത്തിൽ ഉണ്ടാകുന്ന ഓരോ ചെറിയ വ്യത്യാസങ്ങളെയും നമ്മൾ തിരിച്ചറിഞ്ഞിരിക്കണം. കാരണം ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ മിക്കതും ചില രോഗങ്ങളെ കുറിച്ച് നമുക്ക് സൂചന നൽകുന്നതാകും. 
 
അത് കൃത്യമായ സമയത്ത് തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വലിയ അപകടങ്ങളിൽ നമ്മൾ എത്തിപ്പെടും. ശരീരത്തിൽ രോമ വളർച്ച സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ചിലർക്ക് ഇത് സ്വാഭാവികമായി ഉണ്ടാവാം എന്നാൽ സ്തനങ്ങളിൽ രോമ വളർച്ച കണ്ടാൽ സ്ത്രീകൾ ഒരിക്കലും ഇതിനെ അവഗണിക്കരുത്. പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം എന്ന രോഗാവസ്ഥയെക്കുറിച്ച് സൂചന നൽകുന്നതാണ് ഇത്. 
 
മുഖം, നെഞ്ച്‌, വയര്‍, സ്‌തനങ്ങള്‍ക്ക്‌ സമീപം എന്നിവിടങ്ങളിലെ രോമ വളർച്ചയാണ് പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലെ പ്രധാന ലക്ഷണങ്ങൾ. സ്ത്രീകളിൽ രോമ വളർച്ച കൂടുതൽ അനുഭവപ്പെടുകയും ആർത്തവത്തിൽ താള പിഴകൾ വരുകയും ചെയ്താൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല രുചി നുകർന്ന് തടി കുറക്കാൻ സാധിച്ചാലോ ? ഇതാ ഒരു വിദ്യ !