നിങ്ങളുടെ ചായകുടി ഇങ്ങനെയാണോ ?; എങ്കില്‍ തീര്‍ച്ചയായും വയറ് ചാടും!
നിങ്ങളുടെ ചായകുടി ഇങ്ങനെയാണോ ?; എങ്കില്‍ തീര്‍ച്ചയായും വയറ് ചാടും!
രാവിലെ എഴുന്നേറ്റയുടൻ പാൽചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരാന്‍ ഈ ശീലത്തിന് സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.
എന്നാല്‍ ചായകുടി അമിതമായാല്‍ ആരോഗ്യത്തിന് ദോഷമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ചായ കുടി വര്‍ദ്ധിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ നിന്ന് ചായ ജലത്തെ പുറന്തള്ളുകയും നിര്‍ജലീകരണത്തിന് കാരണമാകുകയും ചെയ്യും.
നിര്‍ജലീകരണം അമിതമാകുമ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിക്കേണ്ട അവസ്ഥയും വരുന്നു. അതോടെ ശരീരത്തിന്റെ സംതുലനാവസ്ഥയും തകരും. ഇതോടെ കുടവയര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കും.
ഉറക്കമുണര്‍ന്നയുടന്‍ പാല്‍ചായ കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ വിവിധതരം ഗ്യാസ്ട്രിക് ആസിഡുകൾ വയറില്‍ നിറഞ്ഞിട്ടുണ്ടാകും. പാലില്‍ ആസിഡ് കലര്‍ന്നിട്ടുള്ളതിനാല്‍ പാൽചായ വയറിന് കേടുണ്ടാക്കും. ഇതിനാല്‍ പാല്‍ചായ വൈകി മാത്രമെ കുടിക്കാവു.
എഴുന്നേറ്റയുടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ വയറിലെ ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനായി ആൽക്കലൈന്‍ ഡ്രിങ്ക് കുടിക്കാം.
ഭക്ഷണത്തിന്റെ തൊട്ടുമുമ്പ് ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ ഇത് പിന്തിരിപ്പിക്കുമെന്നാണ് പറയുന്നത്.