Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരഭാരം അതിവേഗം കുറയും; കൂണ്‍ കഴിച്ചാല്‍ നേട്ടം പലതാണ്

ശരീരഭാരം അതിവേഗം കുറയും; കൂണ്‍ കഴിച്ചാല്‍ നേട്ടം പലതാണ്
, വ്യാഴം, 22 ഓഗസ്റ്റ് 2019 (19:40 IST)
ഇടിയും മഴയുമുള്ള സമയങ്ങളില്‍ വീടിനോട് ചേര്‍ന്നുള്ള പുരയിടങ്ങളിലും മരങ്ങളുടെ ചുവട്ടിലും മുളച്ചുവരുന്ന കൂണ്‍ അമ്മമാരുടെ ഇഷ്‌ട ഭക്ഷണ സാധനങ്ങളിലൊന്നാണ്. മുതിര്‍ന്നവരെ പോലെ കുട്ടികളും കൂള്‍ ഇഷ്‌ടപ്പെടുന്നുണ്ട്.

വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂള്‍ പലവിധമുണ്ട്. ചിലത് ഭക്ഷ്യയോഗ്യമല്ല എന്നത് പ്രത്യേഹം ശ്രദ്ധിക്കണം. ഭക്ഷണയോഗ്യമായ കൂണുകള്‍ വൃത്തിയാക്കിയ ശേഷം മഞ്ഞള്‍ പുരട്ടി വെക്കണം.  ഏതെങ്കിലും തരത്തിലുള്ള വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഈ രീതിയിലൂടെ സഹായിക്കും.

ശരീരത്തിന് മികച്ച ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കൂണ്‍. പതിവായി രാവിലെ കൂണ്‍ കഴിക്കുന്നവരില്‍ പൊണ്ണത്തടി ഉണ്ടാകില്ല. വയര്‍ നന്നായി നിറഞ്ഞ അനുഭവം ഉണ്ടാകും എന്നതാണ് നേട്ടം.

കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ കൂണ്‍ സ്ഥിരമായി പ്രാതലില്‍ ഉള്‍പ്പെടുത്തിയാൽ ഫലം മികച്ചതാകും. ഫൈബര്‍ കൂടിയ അളവില്‍ കാണപ്പെടുന്ന ആഹാരമാണ് കൂണ്‍. ഡിമെന്‍ഷ്യ തടയാന്‍ ഇതു സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ ദിവസേനെ കഴിക്കണം