ചെറുപ്പമാകാൻ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. മനസ്സുകൊണ്ട് ചെറുപ്പമാണെങ്കിൽ പോലും ശരീരം നമ്മെ ചെറുപ്പമാകാൻ പലപ്പോഴും അനുവദിക്കാറില്ല എന്നതൊരു സത്യമാണ്. ശരീരത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ പല രീതിയിലുള്ള്ല പരിശ്രമങ്ങൾ നടത്തുന്നവക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഇടക്കിടെ ഉപവാസമെടുക്കുന്നത്. യവ്വനം നിലനിർത്താൻ സഹായിക്കും എന്നാണ് പുതിയ കണ്ടെത്തൽ.
ഉപവാസമെടുക്കുന്നതിലൂടെ ശരീരത്തിലെ മൂലകോശങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ. വൈറ്റ് ഹെഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.
എലികളിലാണ് പഠനം നടത്തിയത്. ഉപവാസമെടുക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ഇത് മൂലകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്കാരണമാകും എന്നാണ് പഠനം പറയുന്നത്. മനുഷ്യരിലെ കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഉപവാസമെടുക്കുന്നതിലൂടെ പരിഹാരം കാണാനാകും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.