Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോമ്പ് തുറക്കാൻ ഈന്തപ്പഴം ഉത്തമമാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ് !

വാർത്ത ആരോഗ്യം നോമ്പ് ഈന്തപ്പഴം news Health Fasting Dates
, വ്യാഴം, 24 മെയ് 2018 (14:03 IST)
റംസാൻ മാസത്തിലെ നോമ്പ് തുറക്കാൻ ഒഴിച്ചു കൂടാനാകാത്ത പഴമാണ് ഈന്തപ്പഴം. നോമ്പു തുറക്കുന്നത്  ഈന്തപ്പഴംകൊണ്ടാണ്. മുസ്‌ലിം മത വിശ്വാസ പ്രകാരം പ്രവാചക ചര്യ പിന്തുടരുക എന്ന ആത്മീയതകൂടി ഇതിനു പിറകിൽ ഉണ്ട്. 
 
വൃതം അനുഷ്ടിക്കുന്നവരിൽ കണ്ടുവരാറുള്ള തലവേദന രക്തത്തിലെ ശുഗറിന്റെ അളവ് കുറയുക എന്നീ പ്രശ്നങ്ങൾക്ക് വളരെ വേഗം പരിഹാരം കാണാനാകും ഈന്തപ്പഴം കഴിക്കുന്നതിലൂടെ. ഊർജ്ജത്തിന്റെ വലിയ കലവറ കൂടിയാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഫ്രാക്ടോസ് സുക്രോസ് എന്നിവ ക്ഷിണം അകറ്റാൻ ഉത്തമമാണ്.
 
വൃതം അനുഷ്ടിക്കുന്നത് ശരീരത്തിലെ ടോക്സിനുക്കൾ കൂടുതൽ പുറന്തള്ളാൻ സഹായിക്കുന്ന ഒരു പ്രകൃയയാണ്. ഈ പ്രവർത്തനത്തെ ഈന്തപ്പഴം ത്വരിതപ്പെടുത്തും. ശരീരത്തിലെ മോഷം കൊളസ്ട്രോളിനെ പുറന്തള്ളാൻ ഈന്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. കോപ്പർ സെലീനിയം മഗ്നീഷ്യം കാത്സ്യം എന്നിവയും സുലഭമായി ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതള ജ്യൂസ്; ഗുണങ്ങൾ ഏറെയാണ്