സഹോദരങ്ങളുമായി ഇടപഴകി വളർന്നു വന്നവരിക്ക് മാനസികാരോഗ്യം കൂടുതലായിരിക്കും എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചെറുപ്പ കാലങ്ങളിൽ കുട്ടികൾ പല വിധത്തിലുള്ള പ്രശങ്ങൾ അഭിമുഖീകരിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാതാപിതാക്കൾ തമ്മിലുള്ള കലഹം. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്.
കടുത്ത മാനസിക സംഘർഷങ്ങളിലേക്കും. വിശാദ രോഗത്തിലേക്കുമെല്ലാം ഇത്തരം സാഹചര്യങ്ങൾ കുട്ടികളെ തള്ളി വിടാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങലിൽ പോലും സഹോദരങ്ങളോട് ആത്മ ബന്ധമുള്ളവർക്ക് മാനസിക സംഘർഷങ്ങളുടെ തോത് കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇളയ കുട്ടികൾക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മൂത്ത സഹോദരനോടോ സഹോദരിയോടോ ഉള്ള ആത്മ ബന്ധം വീട്ടിലെ മറ്റു പ്രശനങ്ങളിൽ നിന്നും കുട്ടികളുടെ മനസിനെ മാറ്റി നിർത്താൻ സാധിക്കുന്നതായാണ് പഠനം പറയുന്നത്.