Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ വകയില്ലാത്ത സ്ഥാപനം, പുതിയ നിയമനങ്ങൾ നടത്താനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികൾക്ക് ഇടിത്തിയായി സർക്കാർ തീരുമാനം

കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ വകയില്ലാത്ത സ്ഥാപനം, പുതിയ നിയമനങ്ങൾ നടത്താനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികൾക്ക് ഇടിത്തിയായി സർക്കാർ തീരുമാനം
, വെള്ളി, 29 ജൂണ്‍ 2018 (11:01 IST)
കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ പോലും വകയില്ലാത്ത സ്ഥാപനമാണെന്നും അതിനാൽ തന്നെ നിയമന നിരോധനം നീക്കാനാകില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിലവിൽ അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാനാകില്ല. ഉദ്യോഗാർത്ഥിക്കൾ കോടതിയിൽ പോയാൽ നിയമപരമായി തന്നെ നേരിടുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
 
സർക്കാർ തീരുമാനത്തോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികളുടെ ജോലി എന്ന പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. കെ എസ് ആർ ടി സിയിൽ പുതിയ നിയമനം നടത്താനായി ബുദ്ധിമുട്ട് നേരിടുന്നതായി സർക്കാർ കഴിഞ്ഞ ദിവസം നിയമ സഭയിൽ തുറന്ന് സമ്മതിച്ചിരുന്നു.
 
സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കു ശരശരീയേക്കാൾ കൂടുതലാണ് കെ എസ് ആർ ടി സിയിലെ കണ്ടക്ടർമാരുടെ എണ്ണം. ഇതിനാലാണ് പുതിയ നിയമനങ്ങൾ നിർത്തിവച്ചിരിക്കുന്നത് എന്നും കണ്ടക്ടർമാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുമാണ് എസ് ശര്‍മ എംഎല്‍എടെ ചോദ്യത്തിനു മറുപടിയായി ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവനയ്ക്ക് പിന്നാലെ ദേവനും?!- അമ്മയെ ഞെട്ടിച്ച് ദേവൻ!