Publish Date: Tue, 10 Jul 2018 (12:45 IST)
Updated Date: Tue, 10 Jul 2018 (12:48 IST)
അമിത വണ്ണം കുറക്കാൻ എന്തുംചെയ്യാൻ തയ്യാറാണ് നാമ്മളിൽ പലരും വടിവൊത്ത ശരീരത്തൊടുള്ള മോഹമാണ് നമ്മെ ഇതിലേക്ക് നയിക്കുന്നത്. അമിത വണ്ണക്കാരിൽ രോഗപ്രതിരോധ ശേശി കുറവായിരിക്കും എന്നതും ഇതിനൊരു കാരണം തന്നെ.
തടി കുറക്കുന്നതിനായി പട്ടിണി കിടന്നതുകൊണ്ട് കാര്യമില്ല. നമ്മൾ ശ്രദ്ധിക്കതെ പോലുന്ന ചില ചെറിയ കാര്യങ്ങൾ പോലും അമിത വണ്ണം കുറക്കാൻ സഹയിക്കും. കുരുമുളകിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും കുറക്കാൻ ഉത്തമമായ ഒന്നാണ് കുരുമുളക്. ആഹാരത്തിന്റെ രുചിയെ വർധിപ്പിക്കുന്ന ഈ കരുത്ത പൊന്നിനെ ദിവസവും മിതമായ അളവിൽ അനമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ അമിത വണ്ണം കുറക്കാനാകും. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന അമിതമായ കൊ;ളസ്ട്രോളിനെ എരിച്ച് തീർക്കാൻ കുരുമുളക് സഹായിക്കും.
ധാരാളം പോഷകകങ്ങളും കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നീ പോഷകങ്ങളാലും, എ, കെ, സി, എന്നീ ജീവികങ്ങലാലും സമ്പന്നമാണ് കുരുമുളക്. ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് ഇത് വർധിപ്പിക്കുന്നു.
മാത്രമല്ല ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രകൃയയെ ഇത് ത്വരിതപ്പെടുത്തുന്നു. ഇതുവഴി ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിയുന്നത് തടയുന്നു.