വീടുകളിൽ നാം ഏറ്റവും പ്രധാനമായും സ്ഥാപിക്കുന്ന ഒന്നാണ് ക്ലോക്കുകൾ. സമയം അറിയേണ്ടത് അത്ര കണ്ട് പ്രധാനമാണല്ലോ. എന്നാൽ വീടിനുള്ളിൽ ക്ലോക്കുകൾ സ്ഥാപിക്കുന്നത് കൃത്യ സ്ഥാനത്തല്ലെങ്കിൽ കുടുംബത്തിനെയാകെ തന്നെ ഇത് ദോഷകരമായി ബാധിക്കും.
ആദ്യം അറിഞ്ഞിരിക്കേണ്ടത് ക്ലോക്ക് എവിടെയെല്ലാം സ്ഥാപിക്കാൻ പാടില്ലാ എന്നുള്ളതാണ്. വീടിന്റെ തെക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളിൽ ക്ലോക്കുകൾ ഒരിക്കലും സ്ഥാപിക്കരുത്. ഇത് വീട്ടിലുള്ളവരുടെ കൃത്യനിഷ്ടയെ ബാധിക്കും. അതുപോലെ തന്നെ കിടപ്പു മുറിയിൽ തലവെക്കുന്ന ഭാഗത്തെ ചുമരിൽ ക്ലോക്കുകൾ തൂക്കുന്നതും നല്ലതല്ല.
വടക്ക്, കിഴക്ക് ദിശകളിലാണ് വീടുകളിൽ ക്ലോക്കുകൾ തൂക്കാൻ ഉത്തമം. കട്ടിളപ്പടികൾക്കും വതിലുകൾക്കും മുകളിലായി വേണം ക്ലോക്കുകൾ തൂക്കാൻ. വീട്ടിലെ എല്ലാ ക്ലോക്കുകളിലെ സമയവും ഒരുപോലെ തന്നെ ക്രമീകരിച്ചിരിക്കണം എന്നത് വളരെ പ്രധാനമാണ്.
കേടായതോ പൊട്ടിയതോ ആയ ക്ലോക്കുകൾ വീടുകളിൽ തൂക്കുന്നത് നല്ലതല്ല. ഇത് നെഗറ്റീവ് എനർജിയെ വിളിച്ചു വരുത്തും അതു പോലെ തന്നെ ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ളതും പെൻഡുലമുള്ളതുമായ ക്ലോക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്.