Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട പച്ചക്ക് കഴിച്ചാൽ ?

മുട്ട പച്ചക്ക് കഴിച്ചാൽ ?
, ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (15:38 IST)
മുട്ട എപ്പോഴും നമ്മുടെ ഡയറ്റിന്റെയും പോഷകാഹാരത്തിന്റെയുമെല്ലാം പട്ടികയിൽ പ്രധാനിയാണ്. ധാരാളം ജീവകങ്ങളും പോഷകങ്ങളും അടങ്ങിയിട്ടുള്ള മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. ആരോഗ്യത്തിനു മാത്രമല്ല സൌന്ദര്യ സംരക്ഷണത്തിലും മുട്ട മുൻ‌പന്തിയിൽ തന്നെ നിൽക്കും.
 
പല രിതിയിൽ നമ്മൾ മുട്ട കഴിക്കാറുണ്ട്. പുഴുങ്ങിയും, ഓം‌ലെറ്റായും, വേവിച്ച മറ്റു വിഭവങ്ങളിൽ ഉൾപ്പെടുത്തിയെല്ലാം നമ്മൾ കഴിക്കും. ഇനി മുട്ട പച്ചക്ക കഴിക്കുന്നവരുമുണ്ട്. എന്നാൽ മുട്ട പച്ചക്ക കഴിക്കുന്നത് നല്ലതല്ല എന്ന തരത്തിൽ പല ഭാഗത്ത് നിന്നും പ്രചരണങ്ങൾ ഉണ്ടാകറുണ്ട്. ഇത് ശരിയല്ല. മുട്ട പച്ചക്ക് കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. 
 
എന്നാൽ ഇത്തരത്തിൽ പച്ച മുട്ട കഴിക്കുമ്പോൾ ശ്രദ്ധ വേണം എന്നുമാത്രം. പച്ചമുട്ടയിൽ പലതരത്തിലുള്ള രോഗാണുക്കൾ കാണപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. അതിനാൽ വീട്ടിൽ വളർത്തുന കോഴികളുടെ മുട്ടയാണ് പച്ചക്ക് കഴിക്കാൻ ഉത്തമം. പുറത്തു നിന്നും വാങ്ങുന്ന മുട്ട പച്ചക്ക് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിക വൈറസ് പടരുന്നു; കേന്ദ്രം ജാഗ്രതാ നിർദേശം നൽകി