Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണടകൾ ധരിക്കുന്നവർ ചെയ്യുന്ന ഈ ചെറിയ പിഴവ് കാഴ്ചയെ ഗുരുതരമായി ബാധിക്കുന്നു !

കണ്ണടകൾ ധരിക്കുന്നവർ ചെയ്യുന്ന ഈ ചെറിയ പിഴവ് കാഴ്ചയെ ഗുരുതരമായി ബാധിക്കുന്നു !
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (18:30 IST)
കഴ്ചക്കുറവിനോ, തലവേദനക്കോയെല്ലാം കണ്ണടകൾ ഉപയോഗിക്കുന്നവർ വളരെ കൂടുതലാണ്. കണ്ണടകൾ ഭംഗിക്കായി ധരിക്കുന്നവരുമുണ്ട്, എന്നാൽ കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെങ്കിൽ ആ ഒറ്റ കാരണത്താൽ തന്നെ നമ്മുടെ കാഴ്ചയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതാണ് വാസ്തവം.
 
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണടയിലൂടെയുള്ള വ്യൂ, അഥവ നോട്ടമാണ്. കണ്ണടയിലൂടെയുള്ള നോട്ടം ശരിയായ രീതിയിലായിരിക്കണം എന്നു പറയുമ്പോൾ തമശയായി എടുക്കേണ്ടതില്ല. കണ്ണടകൾ ഉപയോഗിക്കുന്നവരിൽ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ലെൻസിന് ഉള്ളിലൂടെ നോക്കുന്നതിന് പകരം ലെൻസിൻ മുകളിലൂടെ നോക്കുക എന്നത്. ഇത് അപകടകരമാണ് എന്ന് തിരിച്ചറിയണം.
 
കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തിൽ തന്നെ ഇത് മാറ്റം വരുത്താൻ സാധ്യതയുണ്ട്. ഇതുവഴി കണ്ണിനുള്ളിലേക്കുള്ള പ്രകാശ പ്രവാഹത്തിന്റെ അളവിൽ കുറവ് സംഭവിച്ചേക്കം. കാഴ്ച സംബന്ധമായ ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നമ്മെ കൊണ്ടു ചെന്നെത്തിക്കും. മറ്റൊന്ന് കണ്ണടയുടെ സന്തുലനാവസ്ഥയാണ്. അതായത് നിരന്തരമായ ഉപയോഗം കണ്ണടയുടെ ആങ്കിളുകളിൽ മാറ്റം വരുത്തിയേക്കാം. അതിനാൽ ഇടക്ക് ഒപ്ടിക്കൽ ഷോറൂമുകളിൽ പോയി കണ്ണടയുടെ ആങ്കിൾ ക്രമീകരിക്കുന്നത് നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തയ്യാറാക്കാം മുന്തിരിയില്ലാത്തൊരു മുന്തിരിക്കൊത്ത്!