Select Your Language

Notifications

webdunia
webdunia
webdunia
webdunia

തയ്യാറാക്കാം മുന്തിരിയില്ലാത്തൊരു മുന്തിരിക്കൊത്ത്!

തയ്യാറാക്കാം മുന്തിരിയില്ലാത്തൊരു മുന്തിരിക്കൊത്ത്!

തയ്യാറാക്കാം മുന്തിരിയില്ലാത്തൊരു മുന്തിരിക്കൊത്ത്!
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (18:07 IST)
വൈകുന്നേരങ്ങളിൽ ചായയ്‌ക്ക് ചെറുകടികൾ എല്ലാവർക്കും നിർബന്ധമായിരിക്കും. ചെറിയ കുട്ടികൾ ഉള്ള വീടുകളിലാണെങ്കിൽ ഓരോ ദിവസവും ഓരോ 'കടികൾ' ആയിരിക്കും വേണ്ടത്. വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ട് വന്നാൽ ഉടനെ വയറ് നിറയെ കഴിക്കാൻ പാകത്തിന് വല്ലതും നിർബന്ധമായിരിക്കും. അമ്മമാർക്ക് പണിയാകുന്നത് ഓരോ ദിവസവും വ്യത്യസ്‌തമായവ പരീക്ഷിക്കുന്നതാണ്. എന്നാൽ ഇതാ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്നതുമായ മുന്തിരിക്കൊത്ത്.
 
പലർക്കും ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്കിത് തയ്യാറാക്കാം.
 
ആവശ്യമായ സാധനങ്ങൾ:-
 
1. ചെറുപയര്‍ പരിപ്പ് -1 കപ്പ്
 
2.അരിപ്പൊടി -1/2കപ്പ്
 
3.മൈദ-1/4കപ്പ്
 
4.ശര്‍ക്കര പാനി-11/2കപ്പ്
 
5.തേങ്ങ -1/4 കപ്പ്
 
6.ഏലക്ക പൊടിച്ചത് -1 സ്പൂണ്‍
 
7.മഞ്ഞള്‍പൊടി- 1/2ടീസ്പൂണ്‍
 
8.ഉപ്പ് - പാകത്തിന്
 
9.ഓയില്‍ - ഫ്രൈ ചെയ്യാന്‍ ആവശ്യമുള്ളത്
 
10.വെള്ളം - ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം :-
 
ആദ്യം ചെറുപയര്‍ പരിപ്പ് നന്നായി വറുത്തെടുത്ത് ചൂടാറിയതിന് ശേഷം പൊടിച്ചെടുക്കുക. ശേഷം ഒരു പാനില്‍ ശര്‍ക്കര പാനി ഒഴിച്ച്‌ തേങ്ങയും, പൊടിച്ച ചെറുപയര്‍ പരിപ്പും, ഏലക്കപൊടിച്ചതും ചേര്‍ത്ത് ഗ്യാസിൽ വയ്‌ക്കുക. വെള്ളം വറ്റും വരെ ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറിയതിന് ശേഷം അത് ചെറിയ ഉരുളകളാക്കിയെടുക്കുക.
 
മറ്റൊരു ബൗളില്‍ അരിപൊടിയും, മഞ്ഞള്‍പൊടിയും മൈദയും, ഉപ്പും, വെള്ളവും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ഇനി ഓരോ ഉരുളയും മാവില്‍ മുക്കി എണ്ണയില്‍ ഇട്ട് വറുത്തു എടുക്കാം. ഇങ്ങിനെ തയ്യാറാക്കി കിട്ടുന്ന മുന്തിരിക്കൊത്ത് കേടുകൂടാതെ 1 ആഴ്ച വരെ ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴുത്തുവേദനയും പുറം‌വേദനയും മൂലം കഷ്ടപ്പെടുന്നോ? തലയണയാണ് വില്ലന്‍ !