Publish Date: Fri, 09 Nov 2018 (18:01 IST)
Updated Date: Fri, 09 Nov 2018 (18:09 IST)
ആരോഗ്യ സംരക്ഷണത്തിൽ ചെരുപ്പിനും പ്രധാന റോളുണ്ട് എന്ന് പറയുമ്പോൾ നിങ്ങൾ ഒരുപക്ഷേ ചിരിച്ചു തള്ളിയേക്കാം. എന്നാൽ അങ്ങനെ ചിരിച്ചു തള്ളേണ്ട. ധരിക്കാൻ തിരഞ്ഞെടുക്കുന്ന ചെരുപ്പും ആരോഗ്യവും തമ്മിൽ സുപ്രധാന ബന്ധമാണുള്ളത്.
നമുകിണങ്ങാത്ത ചെരുപ്പുകൾ തിരഞ്ഞെടുക്കുക വഴി നട്ടെല്ലിന് വരെ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ചെരിപ്പുകൾ വാങ്ങുമ്പോൽ പ്രത്യേകം ശ്രദ്ധ വേണം. ചെരിപ്പ് അൽപനേരം കാലിൽ ഇട്ട് നോക്കി കുറച്ചു നേരം നടന്ന് കലിന്റെ ആകൃതിക്കിണങ്ങുന്നതാണെന്നും നടക്കുമ്പോൾ ബുദ്ധിമുട്ടുകല്ലെന്ന് ഉറപ്പുവരുത്തിയും മാത്രം വാങ്ങുക.
അടുത്ത ശ്രദ്ധ വേണ്ടത് ചെരിപ്പുണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിലാണ്. നമ്മുടെ കാലുകളിലൂടെ എപ്പോഴും ഊർജ്ജ പ്രവാഹം ഉണ്ടാകും. പ്ലാസ്റ്റിക് ചെരിപ്പുകൾ ഈ ഊർജപ്രവാഹത്തെ തടസപ്പെടുത്തും. ഇതാണ് മുട്ടുവേദന ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. സ്ഥിരമായി ഹൈ ഹീത്സ് ചെരിപ്പ് ധരിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.