അഡിസ് അബാബ: എത്യോപ്യയിൽ 200 പേരെ കുഴിച്ചുമൂടിയ കൂട്ടക്കുഴിമാടം കണ്ടെത്തി. വംശീയ ആക്രമണങ്ങള്‍ നിലനിന്നിരുന്ന ഒരോമിയ, സൊമാലി മേഖലകളുടെ അതിര്‍ത്തിയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്.
സൊമാലി മേഖലയിൽ നടന്ന വംശീയ അതിക്രമങ്ങളിൽ നിരവധി പേരാണ് കൂട്ടത്തോടെ കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹാവശിഷ്ടങ്ങളാവാം കുഴിമാടത്തിൽ ഉള്ളത് എന്നാണ് പ്രാഥമിക നിഗമനം. വംശീയതിക്രമങ്ങൾ വർധിച്ചതിനാൽ ആയിരക്കണക്കിന് ആളുകളാണ് എത്യോപ്യയിൽനിന്നും പലായനം ചെയ്യുന്നത്.
സൊമാലിയിൽ ഇപ്പോഴും വംശീയ അതിക്രമങ്ങൽ രൂക്ഷമാണ്. വംശീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകി എന്ന ആരോപണത്തിൽ സൊമാലി മേഖലയുടെ മുൻ പ്രസിഡന്റ് അബ്ദി മുഹമ്മദ് ഉമറിനെതിരെ അന്വേഷണം നടക്കുകയാണ്. മനുഷ്യാവകശ ലംഘനത്തിന് അനുവാദം നൽകി എന്നതാണ് ഇയാൾക്കെതിരെ ചാർത്തപ്പെട്ട കുറ്റം.