Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നല്ല, ഒരായിരം ഗുണങ്ങൾ, ഈ ഔഷധം വീട്ടിൽ തന്നെയുണ്ടാക്കാം !

ഒന്നല്ല, ഒരായിരം ഗുണങ്ങൾ, ഈ ഔഷധം വീട്ടിൽ തന്നെയുണ്ടാക്കാം !
, തിങ്കള്‍, 12 നവം‌ബര്‍ 2018 (14:49 IST)
ഒരൊറ്റ ഔഷധം ഒരുപാട് പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുകയും നല്ല രോഗ പ്രതിരോധശേഷി നൽകുകയും ചെയ്താൽ ? എങ്കിൽ അങ്ങനെ ഒരു കൂട്ടിനെ കുറിച്ചാണ് പറയുന്നത്. ഇവർ ഒന്നിച്ചുചേർന്നാൽ പല അസുഖങ്ങളും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാൻ ഭയപ്പെടും. മറ്റൊന്നുമല്ല നെല്ലിക്കയും തേനുമാണ് സംഗതി.
 
നമ്മുടെ ആയൂർവേദത്തിൽ പറഞ്ഞിട്ടുള്ള ഒരു അമൂല്യ കൂട്ടാണ് നെല്ലിക്കയും തേനും. ഇവ തമ്മിൽ ചേരുന്നതോടെ അമുല്യമായ ഒരു ഔഷധമാണ് രൂപപ്പെടുന്നത്. മരണമൊഴികെ മറ്റേത് അസുഖത്തിനും ഈ കൂട്ട് പ്രതിവിധിയാണ് എന്നാണ് പറയപ്പെടുന്നത്. 
 
നെല്ലിക്കയും, തേനും ചേർത്ത് ഏത് രീതിയിൽ വേണമെങ്കിലും കഴിക്കാം. പ്രമേഹത്തെ ചെറുക്കാൻ ഏറെ പ്രയോജനമരമായ ഒരു ഔഷധമാണ് നെല്ലിക്കയും തേനും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇത് ക്രമീകരിക്കും. ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഈ കൂട്ട്. രക്തക്കുഴലുകളിലെ കൊഴുപ്പിനെ നിക്കം ചെയ്ത് ഇത് രക്തപ്രവാഹത്തെ മെച്ചപ്പെടുത്തും. 
 
നെല്ലിക്കയും തേനും ചേർന്ന കൂട്ട് എന്നും യവ്വനം നിലനിർത്താനായി ഒരു അന്റീ ഏജിംഗ് ഔഷധമായി പ്രവർത്തിക്കും. ഇതിൽ ധരളമായി അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റ്സ് ആണ് ഇതിന് സഹായിക്കുന്നത്. കരളിന്റെ ആരോഗ്യത്തിനും തേനും നെല്ലിക്കയും ഏറെ നല്ലതാണ്. പിത്തത്തിന്റെ ഉതപാദനം ക്രമീകരിച്ച് ഇത് മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളെ ചെറുക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്തനാര്‍ബുദം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍