സ്‌ത്രീകൾക്ക് ഓറൽ സെക്‌സിനോട് താൽപ്പര്യം തോന്നാൻ പുരുഷന്മാർ ചെയ്യേണ്ടത്?

സ്‌ത്രീകൾക്ക് ഓറൽ സെക്‌സിനോട് താൽപ്പര്യം തോന്നാൻ പുരുഷന്മാർ ചെയ്യേണ്ടത്?

തിങ്കള്‍, 12 നവം‌ബര്‍ 2018 (09:25 IST)
പൊതുവേ സ്‌ത്രീകൾക്ക് ഓറൻ സെക്‌സിനോട് താൽപ്പര്യം കുറവായിരിക്കും. പലതരത്തിലുള്ള തെറ്റിദ്ധാരണകളും പേടിയും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. എന്നാല്‍ 70 ശതമാനം സ്ത്രീകള്‍ക്കും ഓറല്‍ സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നവെന്നാണ് പറയപ്പെടുന്നത്.
 
അണുബാധ പോലെയുള്ള ഭയം കാരണം ഓറല്‍ സെക്സില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്ത്രീകളുമുണ്ട്. ചിലര്‍ക്കെങ്കിലും മുറിവേല്‍ക്കുമോ അത്തരം സെക്സ് രീതി ഭാവിയില്‍ ദോഷം വരുത്തുമോ തുടങ്ങിയ കാര്യങ്ങളും ഇതില്‍ നിന്നും പുറകോട്ടു പോകാന്‍ കാരണമായേക്കാം.
 
സ്‌ത്രീകളുടെ ഈ ചിന്താഗതി മാറണമെങ്കിൽ പങ്കാളി തന്നെ ശ്രമിക്കണം. അവൾ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചറിയുക എന്നതാണ് സെക്സിലെ പ്രാഥമിക കാര്യം. അവളുടെ ഇഷ്‌ടമില്ലാതെ ഓറല്‍ സെക്സ് ചെയ്യാന്‍ ഒരിക്കലും നിര്‍ബന്ധിക്കരുത്. അത് അവരുടെ സെക്സിനോടുള്ള ആഗ്രഹങ്ങളെയും ആവേശത്തെയും കെടുത്തിക്കളയും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഞ്ചുമിനിറ്റുകൊണ്ട് ഒരു ഉഗ്രൻ നാലുമണി പലഹാരം, ബ്രഡ് ബനാന ബോൾസ് !