ഈ കാലത്ത് കുട്ടികൾ ടിവിയുടെയും സ്മാർട്ട് ഫോണുകളുടെയും അടിമകളാണ് എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇത്തരത്തിൽ ടിവി കാണാനും സ്മാർട്ട്ഫോണുകളിൽ ഗെയിമുകൾ കളിക്കാനും കുട്ടികളെ അനുവദിക്കരുത്. ഇതിൽ കാഴ്ചക്കുണ്ടാകുന്ന തകരാറുകൾ മാത്രമാണ് നാം ആദ്യം കാണുക. എന്നാൽ കുട്ടികളുടെ മാനസിക ആരോഗത്തിൽ ഇത് ആപത്‌കരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.
അമിതമായി ടിവി കാണുകയും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളിൽ വിശാദ രോഗം പിടി മുറുക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ മാനസികമായ വളർച്ചയെ തന്നെ ഇത് ഗുരുതരമായി ബാധിക്കും.
കുട്ടികളിലെ ആത്മഹത്യ പ്രവണതക്ക് പിന്നിലെ പ്രധാനകാരണം അമിതമായ സ്മാർട്ട് ഫോണിന്റെ ഉപയോഗവും ടി വി കാണുന്നതുമാണെന്ന് മാനസിക ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുട്ടികളിൽ ദേഷ്യം വളരെ കൂടുതലായിരിക്കുമെന്നും പഠിക്കാനും അറിയനുമുള്ള ആകാംക്ഷ ഇവർക്ക് നഷ്ടമാകും എന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.