പുരുഷന്മാരിലെ പുകവലി ജനിക്കാൻ പോകുന്ന ആൺകുഞ്ഞിനെ ബാധിക്കും!
പുരുഷന്മാരിലെ പുകവലി ജനിക്കാൻ പോകുന്ന ആൺകുഞ്ഞിനെ ബാധിക്കും!
മാതാപിതാക്കൾ പുകവലിക്കുമെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മക്കളെ തന്നെയാണ്. സാധാരണമായി അമ്മമാരേക്കാൾ കൂടുതൽ പുകവലിക്ക് അഡിക്‌റ്റായിരിക്കുന്നത് അച്ഛനമാരായിരിക്കും. ഗർഭിണിയായിരിക്കുമ്പോൾ സ്‌ത്രീകൾ പുകവലിക്കുകയാണെങ്കിൽ കുഞ്ഞിന് പ്രശ്‌നങ്ങൾ ഏറെ ഉണ്ടാകുമെന്ന് പഠനം തെളിയിച്ചതാണ്.
എന്നാൽ അച്ഛൻ പുകവലിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. പുരുഷന്മാരുടെ പുകവലി ജനിക്കാന്‍ പോകുന്ന ആണ്‍കുഞ്ഞുങ്ങളുടെ ബീജോത്പാദനത്തിനുള്ള കഴിവിനെയാണത്രേ സാരമായി ബാധിക്കുക.
പുകവലിക്കാത്ത പുരുഷന്മാര്‍ക്ക് ജനിക്കുന്ന ആണ്‍മക്കളെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവാണ് ഇവരുടെ ബീജത്തിന്റെ അളവില്‍ കാണുകയെന്ന് ഗവേഷകര്‍ പറയുന്നു. അതിനാൽ ആ കുഞ്ഞിന് ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.