Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോയ്‌ലെറ്റിലും സ്മാർട്ട്‌ഫോൺ ഉപയോഗം, ഈ രോഗങ്ങൾ പിടിമുറുക്കിയേക്കാം

ടോയ്‌ലെറ്റിലും സ്മാർട്ട്‌ഫോൺ  ഉപയോഗം, ഈ രോഗങ്ങൾ പിടിമുറുക്കിയേക്കാം
, ഞായര്‍, 27 ജനുവരി 2019 (17:03 IST)
സ്മാർട്ട്‌ഫോൺ ഇന്ന് മനുഷ്യന്റെ ജീവിത താളം എന്ന് പറയാം, സ്മാർട്ട്‌ഫോണില്ലാതെ ഒരു നിമിഷാംപോലും ജീവിക്കാൻ ഇന്ന് മനുഷ്യർക്ക് സാധിക്കില്ല എന്ന ആവസ്ഥ വന്നിരിക്കുന്നു. എന്തിനേറെ പറയുന്നു ടോയ്‌ലെറ്റിൽ പോലും സ്മാർട്ട്‌ഫോണുകൾ കൂടെ  ചെല്ലാൻ തുടങ്ങിയിരിക്കുന്നു.
 
എന്നാൽ ടോയ്‌ലെറ്റിലെ സ്മാർട്ട്‌ഫോൺ ഉപയോഗം മറ്റുള്ള ഇടങ്ങളിലേതുപോലെ ന്നിസാരമായി കാണരുത് ഈ ശീലം നമ്മെ മാരക രോഗങ്ങൾക്ക് അടിമയാക്കി മാറ്റാം എന്നാണ് പഠനങ്ങൽ കണ്ടെത്തിയിരിക്കുനത്. സൂക്ഷ്മ ജീവികളും വൈറസുകളും ധാരാളം ഉണ്ടാകുന്ന ഇടമാണ് ടോയ്‌ലെറ്റ് സ്മാർട്ട്‌ഫോണുകൾ ടോയ്‌ലെറ്റുകളിലേക്ക് കൊണ്ടുപോകുന്നതിലൂടെ ഈ രോഗാണുക്കൾ ഫോണിലേക്കും പ്രവേശിക്കും.
 
എപ്പോഴും നമ്മോടൊപ്പം ഉണ്ടാകുന്ന സ്മാർട്ട്‌ഫോണുകളിൽ ടൊയ്‌ലെറ്റിലെ രോഗാണുക്കൾ കടന്നു കയറിയാലുള്ള അപകടത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. രോഗപ്രതിരോധ ശേഷിയെ തന്നെ ഇത് സാരമായി ബാധിക്കും. സ്മാർട്ട്ഫോൺ ഉപയോഗം ടോയ്‌ലെറ്റിൽ അമിതമായി സമയം ചിലവഴിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇതുവഴി രക്തധമനികള്‍ക്കും, മലദ്വാരത്തിനും വീക്കം വരുന്നതിനും സാധ്യത  കൂടുതലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലയ്ക്കാത്ത ഊർജവും നീണ്ടുനിൽക്കുന്ന യൗവ്വനവും തരും ഈ ഗോൾഡൻ മിൽക് !