Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖക്കുരുവുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ... !

മുഖക്കുരുവുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ... !
, തിങ്കള്‍, 25 ഫെബ്രുവരി 2019 (19:08 IST)
കൗമാരപ്രായക്കാർ നേരിടുന്ന പ്രധാന ചർമ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. എൺപത് ശതമാനത്തോളം കൗമാരക്കാരും ഈ പ്രശ്നം പറഞ്ഞ് ഡോക്ടറേ സമീപിക്കുന്നവരാണ്. എന്നാൽ ഇത് വലിയ രോഗമായിട്ടാണ് പലരും കാണുന്നത്. പല തെറ്റിദ്ധാരണകളുടെയും കൂടി പ്രശ്നമാണിത്.
 
ഹോർമോണുകളുടെ തകരാറുകൊണ്ടും ചർമ്മത്തിലെ എണ്ണമയം കരണവും മുഖക്കുരു ഉണ്ടാകാം. കൌമാരത്തിൽ ഈ രണ്ട് പ്രശ്നങ്ങളും ഒരുമിച്ച് ചേരുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്.  
കൗമാരപ്രായത്തിൽ എല്ലാ ഹോർമോണുകളും അമിതമായി ഉത്പാദിപ്പിക്കപ്പെടും. പുരുഷ ഹോർമോണായ ആൻഡ്രോജനാണ് മുഖക്കുരുവിനുളള പ്രധാന കാരണം. ഇത് സ്ത്രീകളിൽ എണ്ണമയത്തിന്റെ അളവ് കൂടുതലാക്കുന്നു. 
 
ചർമ്മത്തിലെ രോമകൂപത്തിനു സമീപത്തുള്ള മുഖപ്പ് അടയുന്നതാണ് മുഖക്കുരുവിനുളള പ്രധാന പ്രശ്നം. ഈ ഭാഗത്തിനു കോമഡോൺ എന്നാണ് പറയുന്നത്. കോമഡോൺ പൊട്ടിക്കണമെങ്കിൽ ഒരു ഡോക്റുടെ സഹായം തേടുന്നതാണ് നല്ലത്. സ്ത്രീകളിൽ സാധാരണയായി മാസമുറയ്ക്കു മുന്നോടിയായി മുഖക്കുരു ധാരാളം വരാറുണ്ട്. 
 
മുഖക്കുരു വരുന്നത് തടയാൻ ഭക്ഷണത്തിലെ നിയന്ത്രണങ്ങൾ ഉപകാരപ്പെടും. കൊഴുപ്പും അന്നജവും കുറയ്ക്കുന്നത് നല്ലതാണ്. ചോക്ലേറ്റ് ഉൾപ്പടെയുള്ള മധുരം ഒഴിവാക്കുന്നതും ഗുണം ചെയ്യും. സ്ത്രീകളിൽ ഇസ്ട്രജൻ അടങ്ങുന്ന ഗർഭ നിരോധന ഗുളികകൾ കുറച്ച് മാസം കൊടുക്കുന്ന രീതി ഉണ്ടെങ്കിലും ഇത് അത്ര ആരോഗ്യകരമല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ ഈ ഗുണങ്ങൾ !