Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന്മാരുടെ ലൈംഗിക കരുത്തിനു പിന്നില്‍ ക്യാരറ്റിന് വലിയ പങ്കുണ്ട്

പുരുഷന്മാരുടെ ലൈംഗിക കരുത്തിനു പിന്നില്‍ ക്യാരറ്റിന് വലിയ പങ്കുണ്ട്

പുരുഷന്മാരുടെ ലൈംഗിക കരുത്തിനു പിന്നില്‍ ക്യാരറ്റിന് വലിയ പങ്കുണ്ട്
, തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (08:49 IST)
എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയാണ് ക്യാരറ്റ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചുട്ടുള്ളതാണ്. സ്‌ത്രികളും പുരുഷന്മാരും തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ക്യാരറ്റ്.

ക്യാരറ്റ് പതിവായി കഴിക്കുന്നതിലൂടെ പുരുഷന്മാര്‍ക്ക് പലതുണ്ട് നേട്ടം. പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിക്കാനും ലൈംഗിക ശേഷി ഇരട്ടിയാക്കാനും ക്യാരറ്റിന് കഴിയും. രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം
അസിഡിറ്റി, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങൾ, കരള്‍ രോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.

പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള പ്രോസ്‌റ്റേറ്റ് കാന്‍‌സര്‍ അകറ്റി നിര്‍ത്താനും ക്യാരറ്റിന് കഴിയും. ഉദരാശയ കാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്യാരറ്റ് ജ്യൂസിന് രക്താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു.

രോഗങ്ങളെ അകറ്റി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നാരുകളുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുന്നതിനും ക്യാരറ്റിനു കഴിയും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ ക്യാരറ്റിലുള്ള ആന്റി ഓക്‌സിഡുകള്‍ക്ക് സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്ന സ്‌ത്രീകള്‍ സെക്‍സില്‍ മുന്‍‌പന്തിയിലായിരിക്കും; കാരണം ഇതാണ്