ദിവസവും ഒരു പഴം ശീലമാക്കിയാല്‍ എന്താണ് നേട്ടം ?
ദിവസവും ഒരു പഴം ശീലമാക്കിയാല്‍ എന്താണ് നേട്ടം ?
ധാരാളം പോഷകഗുണമുളള ഫലമാണ് പഴം. സാധാരണക്കാരൻ തന്റെ ഭക്ഷണക്രമത്തില്‍ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്.
നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ (മൈസൂർ പഴം), ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. ശരീരത്തിന് കരുത്തും കുളിര്‍മയും നല്‍കാന്‍ പഴങ്ങള്‍ക്ക് കഴിയും.
പോട്ടാസിയം ധാരാളമായി അടങ്ങിയിരിക്കുന്ന പഴം ദിവസവും ശീലമാക്കിയാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും. ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷ നേടുന്നതിനും ഈ ശീലം സഹായിക്കും.
വാഴപ്പഴത്തിൽ പ്രകൃതിദത്തമായ സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നീ മൂന്നു പഞ്ചസാരകളാണുള്ളത്. ദിവസം ഒരു ഏത്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ ഭയക്കേണ്ടി വരില്ല. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകർ പറയുന്നു.
വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും.