Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും ഈ സമയത്ത് ടോയ്‌ലറ്റില്‍ പോകുന്നതാണ് നല്ലത് !

ദിവസവും ഈ സമയത്ത് ടോയ്‌ലറ്റില്‍ പോകുന്നതാണ് നല്ലത് !
, ബുധന്‍, 26 ഏപ്രില്‍ 2023 (12:21 IST)
ദിവസവും അതിരാവിലെ മലവിസര്‍ജ്ജനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത് നല്ലൊരു ശീലവുമാണ്. എങ്കിലും ദിവസവും മലവിസര്‍ജ്ജനം നടത്തേണ്ടത് അത്യാവശ്യമാണോ? എന്താണ് ഇതേ കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നതെന്ന് നോക്കാം. 
 
നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല. അതായത് ദിവസവും മലവിസര്‍ജ്ജനം നടത്തിയില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷമല്ല. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും തീര്‍ച്ചയായും മലവിസര്‍ജ്ജനത്തിനു ശരീരം തയ്യാറാകണം. അതില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും രോഗാവസ്ഥയുണ്ടാകുമെന്ന് സാരം. വൈദ്യസഹായം തേടുകയാണ് അതിനുള്ള പ്രതിവിധി. ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, നാരുകള്‍ കുറവായ ഭക്ഷണക്രമം, മറ്റ് രോഗാവസ്ഥ എന്നിവയെല്ലാം നിങ്ങളുടെ മലബന്ധത്തിനു കാരണമായേക്കാം. 
 
സ്ഥിരമായ മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുന്നതും ഫൈബറിന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതുമാണ്. ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും. 
 
അതിരാവിലെ ടോയ്‌ലറ്റില്‍ പോകുന്നത് ശരീരത്തെ ഫ്രഷ് ആക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങളും അസ്വസ്ഥതകളും കുറയ്ക്കും. വെറുംവയറ്റില്‍ ചൂടുവെള്ളം കുടിച്ച ശേഷം അതിരാവിലെ ടോയ്‌ലറ്റില്‍ പോകുന്ന ശീലം വളരെ നല്ലതാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നതെന്നറിയാമോ