Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോമ്പ് തുറക്കാൻ ഈന്തപ്പഴം ഉപയോഗിയ്ക്കുന്നതിന്റെ കാരണം അറിയാമോ ?

നോമ്പ് തുറക്കാൻ ഈന്തപ്പഴം ഉപയോഗിയ്ക്കുന്നതിന്റെ കാരണം അറിയാമോ ?
, വെള്ളി, 24 ഏപ്രില്‍ 2020 (14:45 IST)
ശാരീരികമായ ക്ഷീണമാണ് നമ്മെ പലപ്പോഴും മടുപ്പിലേക്ക് നയിക്കുന്നത്. ക്ഷീണം തോന്നുമ്പോൾ തന്നെ അതിനെ അകറ്റാനുള്ള ഒരു വഴിയും നമ്മൾ കണ്ടെത്തിയാൽ എപ്പോഴും ഊർജ്ജസ്വലരായിരിക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ ക്ഷീണത്തെ ഇല്ലാതാക്കാൻ നമ്മെ സഹായിക്കും ഈന്തപ്പഴം. നോമ്പു തുറക്കാൻ ഈന്തപ്പഴം ഉപയോഗിയ്ക്കുന്നതിന് പ്രധാന കാരണം ക്ഷീണമകറ്റാനുള്ള ഈ കഴിവാണ്.   
 
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. ജീവകങ്ങളായ എ1, ബി1,ബി2, ബി3, ബി5 സി എന്നിവയും സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നീ ധാധുക്കളും ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 
 
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊർജ്ജം നൽകി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ജോലിയിടങ്ങിളിൽ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുന്നതിനായി ഈന്തപ്പഴം കയ്യിൽ കരുതാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചീര ചിലപ്പോൾ വില്ലനാകും, അറിഞ്ഞിരിയ്ക്കണം ഇക്കാര്യം !