Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബദാം പതിവായി കഴിക്കണം; നേട്ടങ്ങള്‍ പറഞ്ഞാല്‍ തീരില്ല!

ബദാം പതിവായി കഴിക്കണം; നേട്ടങ്ങള്‍ പറഞ്ഞാല്‍ തീരില്ല!
, വെള്ളി, 23 ഓഗസ്റ്റ് 2019 (19:15 IST)
ബദാമിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാ ബദാം. പോഷകസമൃദ്ധമായ ഒരു ഭക്ഷണവുമാണ്. ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്.

മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരികമായി കൂടുതല്‍ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്. കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് നേട്ടം. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ചുളിവുകള്‍ ഇല്ലാതാക്കാനും ബദാം സഹായിക്കും.

പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മികച്ചൊരു ഔഷധം കൂടിയാണ് ബദാം.

തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ ബദാമില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനും ബദാം ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തക്കാളി പോലെ ചുവക്കണോ; പരീക്ഷിക്കൂ തക്കാളി ഫേഷ്യൽ