Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഇത്രയധികം ഗുണങ്ങൾ ഉണ്ട് മുന്തിരിയ്ക്ക്, പക്ഷേ അധികമാർക്കും അറിയില്ല !

വാർത്തകൾ
, ചൊവ്വ, 22 ഡിസം‌ബര്‍ 2020 (15:25 IST)
ധാരളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്ന പഴമാണ് മുന്തിരി. ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സരക്ഷിയ്ക്കാൻ ഇതിനാകും. ആരോഗ്യം പകരുന്നതിനൊപ്പം ശരീരത്തിന് ഉണർവും ഉന്മേഷവും പകരാന്‍ മുന്തിരിക്ക് കഴിയും. അമിത വണ്ണമുള്ളവർ മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിച്ചാൽ ശരീരഭാരം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുന്തിരി ജ്യൂസ് സ്‌ത്രീകള്‍ക്ക് ഏറെ ഗുണകരമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റിസ്‌വെറാട്രോള്‍ മുഖക്കുരു ഇല്ലാതാക്കും. മുന്തിരി നീര് മുഖത്തിട്ടാല്‍ മുഖം കൂടുതല്‍ തിളക്കമുള്ളതാകും.
 
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ​ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. കാൽ മുട്ടിലെ വേദന മാറാൻ ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
 
അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ മുന്തിരിക്കാകും. സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്‌ക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും. രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയിരിക്കാം, മുന്നറിയിപ്പുമായി വിദഗ്ധർ