Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ ആദ്യമെത്തുക ഷവോമി എംഐ 11, ഡിസംബർ 28ന് വിപണിയിലേയ്ക്ക്

സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ ആദ്യമെത്തുക ഷവോമി എംഐ 11, ഡിസംബർ 28ന് വിപണിയിലേയ്ക്ക്
, ചൊവ്വ, 22 ഡിസം‌ബര്‍ 2020 (15:05 IST)
ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്നാപ്ഡ്രാഗൺ 888മായി ഷവോമിയുടെ എംഐ 11 വിപണിയിലേയ്ക്ക്. ചൈനിസ് വിപണിയിലാണ് സ്മാാർട്ട്ഫോണിനെ ആദ്യം അവതരിപ്പിയ്ക്കുന്നത്. സാമൂഹ്യ മാധ്യമമായ വെയ്ബോയിലെ ഷവോമിയുടെ പോസ്റ്റ് പ്രകാരം ഡിസംബർ 28ന് പ്രാദേശിക സമയം രാത്രി 7.30 എംഐ 11 വിപണിയിൽ അവതരിപ്പിയ്ക്കും. 2021 തുടക്കത്തിൽ തന്നെ എംഐ 11 ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിലേയ്ക്ക് എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
ഈ മാസം ആദ്യം നടന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ ടെക് സമ്മിറ്റ് 2020ൽ സിഇഒ ലീ ജുൻ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറിൽ ആദ്യമെത്തുന സ്മാർട്ട്ഫൊൺ ഷവോമി എംഐ 11 ആയിരിയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സ്മാർട്ട്ഫോണിന്റെ മറ്റു ഫീച്ചറുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ക്യു എൽഇഡി ഡിസ്പ്ലേ ആയിരിയ്ക്കും ഫോണിൽ ഉണ്ടാവുക എന്നാണ് വിവരം. 108 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ പിൻ ക്യാമകറകളായിരിയ്ക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കവയത്രി സുഗതകുമാരി ഗുരുതരാവസ്ഥയില്‍