നമ്മുടെ നാടൻ കോവക്കയ്ക്ക് ഇങ്ങനെ ഒരു ഗുണമുണ്ട് അറിയൂ !

ചൊവ്വ, 26 മെയ് 2020 (15:31 IST)
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാടൻ പച്ചക്കറിയാണ് കോവക്ക. ആരോഗ്യത്തിന് ഏറെ ഗുണകരമണിത്. ശരീരത്തിൽ ഉണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് കോവക്ക എന്ന് പറയാം
 
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം, സംരക്ഷിക്കുന്നതിനും കോവക്ക ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. പച്ചയ്ക്കും തോരനായും, കറിവച്ചുമെല്ലാം കോവക്ക നമ്മൾ കഴിക്കാറുണ്ട്. ഏതുതരത്തിൽ കഴിക്കുന്നതും ശരീരത്തിന് ഗുണകരം തന്നെ.     
 
പ്രമേഹ രോഗികൾക്കാണ് കോവക്ക ഏറെ ഗുണം ചെയ്യുക. ശരീരത്തിൽ ഇൻസുലിന് സമാനമായി കോവക്ക പ്രവർത്തിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ രീതിയിൽ നിലനിർത്താൻ കോവക്ക കഴിക്കുന്നതിലൂടെ സാധിക്കും. കോവക്കയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട് ഇതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കണ്ണൂരില്‍ 10 പേര്‍ക്ക് കൊവിഡ്; അഞ്ചുപേര്‍ക്ക് വന്നത് സമ്പര്‍ക്കത്തിലൂടെ