പച്ചമാങ്ങകൊണ്ട് വേനലിലെ ചുടിൽനിന്നും രക്ഷപ്പെടാം എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരന്നുപോകും. എന്നാൽ സത്യമാണ് സരീര താപനില കുറക്കുന്നതിന് പച്ച മാങ്ങക്ക് കഴിവുണ്ട്. പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ വെയിലിന്റെ ച്ചൂടിൽനിന്നും ശരീരത്തെ തണുപ്പിക്കാൻ സാധിക്കും. പ്രത്യേക ചേരുവകളൊന്നും ഇല്ല. നല്ല പച്ചമാങ്ങയെടുത്ത് പഞ്ചസാര ചേർത്തോ ചേർക്കാതെയോ ജ്യൂസ് ആക്കി കുടിക്കാം. കഫക്കെട്ട് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചെറുക്കുന്നതിനും പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. ആരെയും ഞെട്ടിക്കുന്നതാണ് പച്ചമാങ്ങയുടെ ഗുണങ്ങൾ.
പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകൾക്ക് ക്യാൻസറിനെ പോലും ചെറുക്കാൻ കഴിവുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോളിനെ എരിയിച്ച് കളയാൻ പച്ചമാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. ധാരാളം നാരുകൾ മാങ്ങയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് മെറ്റബോളിസം വർധിപ്പിക്കുകുയും ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കുകയും ചെയ്യും. പച്ചമാങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. സൌന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്. പച്ചമാങ്ങയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളും വൈറ്റമിൻ സിയുമാണ് ഇതിന് സഹായിക്കുന്നത്. വൈറ്റമിൻ സി മികച്ച രോഗ പ്രതിരോധ ശേഷിയും നൽകും.