Select Your Language

Notifications

webdunia
webdunia
webdunia
webdunia

എള്ളിന്റെ ഈ ഗുങ്ങളെ കുറിച്ച് എത്രപേർക്ക് അറിയാം ?

എള്ളിന്റെ ഈ ഗുങ്ങളെ കുറിച്ച് എത്രപേർക്ക് അറിയാം ?
, ബുധന്‍, 19 ഓഗസ്റ്റ് 2020 (15:16 IST)
എള്ളിന് നമ്മുടെ ആഹാര ക്രമത്തിൽ പണ്ട് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ അന്ന് ജീവിതശൈലി രോങ്ങളും കുറവായിരുന്നു. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് എള്ള്. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ എള്ള് ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.  
 
ക്യാൻസറിനെ ചെറുക്കാൻ കഴിവുള്ള ലിഗ്നിൻ എന്ന ധാതു എള്ളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗത്തിന് ഏറ്റവും ഉത്തമമായ ഒരു പരിഹാരമാണ് എള്ള്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ എള്ളിന് പ്രത്യേക കഴിവ് ഉണ്ട്. കൂടിയ അളവിൽ കാത്സ്യവും അമിനോ ആസിഡുകളും എള്ളിൽ അടങ്ങിയിട്ടുണ്ട്. 
 
ഏതു കാലത്തും നമ്മെ അലട്ടുന്ന പ്രശ്നങ്ങളാണ് കഫം പിത്തം എന്നിവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ. ഇതിൽ നിന്നും രക്ഷനേടാനും എള്ള് കഴിക്കുന്നതിലൂടെ സാധിക്കും. പ്രോട്ടീൻ സമ്പുഷ്ടമാണ് എള്ള് അതിനാൽ പ്രോട്ടിൻ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഇത് ഉത്തമ പ്രതിവിധിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യ