Webdunia - Bharat's app for daily news and videos

Install App

രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2022 (11:58 IST)
രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്. പലരുടേയും ദിനചര്യയുടെ ഭാഗമാണ് രാവിലെ വെറുംവയറ്റിലുള്ള ചായ കുടി. എന്നാല്‍, ഇത് അത്ര നല്ല ശീലമല്ല. രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 
 
രാവിലെ എഴുന്നേറ്റാല്‍ വെറും വയറ്റില്‍ കുടിക്കേണ്ടത് വെള്ളമാണ്. വളരെ സാവധാനത്തില്‍ വേണം ഏറ്റവും ചുരുങ്ങിയത് മൂന്ന് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍. ഇത് ശരീരത്തിനു ഗുണം ചെയ്യും. ശരീരത്തിന്റെ മെറ്റാബോളിസം ശരിയായ രീതിയിലാക്കാന്‍ വെറുംവയറ്റിലുള്ള വെള്ളം കുടി സഹായിക്കും. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തിനു അത്ര നല്ലതല്ല. കഫീന്റെ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. 
 
ദിവസത്തില്‍ രണ്ട് കപ്പ് ചായ മാത്രമേ കഴിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല. കഫീനിന്റെ അളവ് കൂടാന്‍ ഈ ശീലം ഇടയാക്കുന്നു. അതുപോലെ വൈകുന്നേരത്തിന് ശേഷം ചായ പൂര്‍ണമായും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
 
ചായയിലൂടെ അധികപേരും ആരോഗ്യത്തിനെതിരെ നേരിടുന്ന വെല്ലുവിളി, പഞ്ചസാരയുടെ ഉപയോഗമാണ്. പരമാവധി ഒരു സ്പൂണ്‍ പഞ്ചസാര മാത്രമേ ഒരു കപ്പ് ചായയില്‍ ഉപയോഗിക്കാവൂ. അതും ദിവസത്തില്‍ രണ്ട് തവണ മാത്രം. അല്ലാത്ത പക്ഷം ക്രമേണ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പഞ്ചസാര ഡയറ്റില്‍ നിന്ന് ഏത് വിധേനയും വെട്ടിക്കുറയ്ക്കുന്നതാണ് ഉത്തമം.
 
ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്നമുണ്ടാകാം. ഈ പ്രശ്നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments