Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിനും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിനും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ഫെബ്രുവരി 2022 (11:19 IST)
ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. നിരവധി ആരോഗ്യഗുണങ്ങളും ചോക്ലേറ്റിനുണ്ട്. എന്നാല്‍ ചോക്ലേറ്റുകള്‍ കഴിക്കുന്നതിന് മുന്‍പ് അത് ഏതു തരം ചോക്ലേറ്റാണെന്ന് മനസിലേക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ അത് ശുദ്ധമായ ഡാര്‍ക് ചോക്ലേറ്റാണെന്ന് ഉറപ്പുവരുത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ ഡാര്‍ ചോക്ലേറ്റ് സഹായിക്കും. സാധാരണയായി ഭക്ഷണത്തിലെ ക്രമീകരണവും വ്യായാമവും ആണ് പ്രധാനമായും ഭാരവും പഞ്ചസാരയുടെ അളവും കുറയ്ക്കുന്നത്. എന്നാല്‍ ദിവസവും ചെറിയ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഭാരം കുറയ്ക്കും.
 
കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും ചോക്ലേറ്റ് ഉത്തമമാണ്. അഞ്ചുദിവസം തുടര്‍ച്ചയായി ചോക്ലേറ്റ് കഴിച്ചാല്‍ ഓര്‍മശക്തിയും ഏകാഗ്രതയും കൂടുന്നതായി കാണാം. കൂടാതെ തലച്ചോറിലെ രക്തയോട്ടം കൂടുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫൈസറിന്റെ കൊവിഡിനെതിരായ ഗുളികയ്ക്ക് അനുമതി നല്‍കി ജപ്പാന്‍