വെളുത്തുള്ളി കഴിച്ചാൽ സ്ത്രീകളെ വശീകരിക്കാം, എങ്ങനെ?

ഞായര്‍, 23 ജൂണ്‍ 2019 (17:02 IST)
ഒരു പെണ്ണിനെ എങ്ങനെ വളയ്ക്കാം എന്ന കാര്യത്തില്‍ തലപുകഞ്ഞ് ആലോചിക്കുന്ന പുരുഷന്മാര്‍ ധാരാളമുണ്ട്. അതിനായി വിപണിയില്‍ നിന്ന് സൌന്ദര്യ വര്‍ധകങ്ങളും വിലകൂടിയ പെര്‍ഫ്യൂമുകളും വാങ്ങുന്നവരാണ് അധികവും, മറ്റ് ചിലരാകട്ടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടാനായി ട്രന്‍ഡുകള്‍ അനുസരിച്ചുള്ള വേഷവിധാനങ്ങളുമായി ചുള്ളന്മാരായി നാട്ടില്‍ വിലസുന്നു.
 
എന്നാല്‍ ഇത്രയധികം കഷടപ്പെട്ടിട്ടും ഒരുത്തിയും തിരിഞ്ഞ് നോക്കാത്തവര്‍ക്കായി പരീക്ഷിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. അതിന് അത്യാവശ്യം വേണ്ടത് വെളുത്തുള്ളി മാത്രമാണ്...!അല്‍പ്പം വെളുത്തുള്ളിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ ഈസിയായി വളയ്ക്കാം. പറയുന്നത് കൂടോത്രമോ വശീകരണമോ ഒന്നും അല്ല. വെളുത്തുള്ളി കഴിക്കുന്ന പുരുഷന്മാരില്‍ സ്ത്രീകള്‍ പെട്ടന്ന് ആകൃഷ്ടരാകും എന്നതിനാലാണ്. ഒപ്പം പാലും കൂടെ ഉണ്ടെങ്കിൽ സുഖം. 
 
നിങ്ങള്‍ക്കിഷ്ട്ടമുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം നേടിയെടുക്കാനാണ് പോകുന്നതെങ്കില്‍ ആദ്യം തന്നെ ധാരാളം വെളുത്തുള്ളി കഴിക്കണം. കാരണം വെളുത്തുള്ളി കഴിക്കുന്നത് പുരുഷന്മാരുടെ ആകര്‍ഷണം കൂട്ടും. ഇത് അവരുടെ പൗരുഷവും വര്‍ധിപ്പിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ ശരീര ഗന്ധത്തെയും ശരീര ക്രമത്തേയും നിയന്ത്രിക്കുന്നു.
 
അതിനാല്‍ നിങ്ങള്‍ കൂടുതല്‍ ആകര്‍ഷണിയാരായി തീരുന്നു. മാത്രമല്ല വെളുത്തുള്ളി കഴിച്ചതിനു ശേഷം ഉണ്ടാകുന്ന ശരീര ഗന്ധം പല സ്ത്രീകള്‍ക്കും ഇഷ്ടമാണ്. ഈ ഇഷ്ടമാണ് പുരുഷന്മാരുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നത്രേ..! ഇനി വെളുത്തുള്ളി കഴിച്ചിട്ടും പെണ്ണിനെ കിട്ടിയില്ലെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല.
 
വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു വഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ക്യാന്‍സറിനെ ചെറുക്കാനും സാധിക്കും.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഈ ഒറ്റ വിദ്യയിൽ കൊളസ്ട്രോൾ കീഴടങ്ങും !