Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പ് ജീവനെടുക്കുമോ ?, സാധ്യതയുണ്ട്; കൗമാരക്കാര്‍ ശ്രദ്ധിക്കുക

ഉപ്പ് ജീവനെടുക്കുമോ ?, സാധ്യതയുണ്ട്; കൗമാരക്കാര്‍ ശ്രദ്ധിക്കുക

ഉപ്പ് ജീവനെടുക്കുമോ ?, സാധ്യതയുണ്ട്; കൗമാരക്കാര്‍ ശ്രദ്ധിക്കുക
, ശനി, 12 മെയ് 2018 (15:11 IST)
ഉപ്പിന്റെ ഉപയോഗത്തില്‍ ഇന്ത്യാക്കാര്‍ ഒട്ടും പിന്നിലല്ല. കുട്ടികളിലും സ്‌ത്രീകളിലും ഉപ്പിന്റെ ഉപയോഗം കൂടുന്നുണ്ട്. ഈ ശീലം അമിതമാകുന്നത് ആമാശയത്തിലെ കാന്‍സറിന് കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷണശീലത്തിൽ ഉപ്പിന്റെ അളവിനു പരിധി നിശ്ചയിക്കുന്നതു നല്ലതായിരിക്കും. ഭക്ഷണക്രമത്തിൽ അനുവദനീയമെന്നു ലോകാരോഗ്യസംഘടന ക്രമപ്പെടുത്തിയ അളവിന്റെ രണ്ടിരട്ടി ഉപ്പാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്.

ഉപ്പിന്റെ അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് സമ്മാനിക്കുക. കൗമാര പ്രായത്തിലുള്ളവരാണ് ഉപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത്. രക്തസമ്മർദം ഉയർന്ന നിലയിലാകുകയും പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കാനും ഈ ശീലം കാരണമാകും.

രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടാകുകയും അതോടെ രക്തപ്രവാഹം തടസപ്പെടാനും ഉപ്പിന്റെ അമിതമായ ശീലം കാരണമാകും. ഭാവിയില്‍ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്കും അമിതമായ ഉപ്പിന്റെ ഉപയോഗം കൊണ്ടു ചെന്നെത്തിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചര്‍മ്മം സംരക്ഷിച്ച് ചെറുപ്പം തിരിച്ചു പിടിക്കാന്‍ ഏറ്റവും ഉത്തമം പച്ച ആപ്പിള്‍