Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലുകളുടെ സൗന്ദര്യം നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Health Legs
കണ്ണും മുഖവും മനോഹരമാക്കി നിര്‍ത്തുന്നതുപോലെ തന്നെ പ്രധാനമാണ് കാലുളുടെ സൗന്ദര്യവും, നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ ഭംഗിയാക്കാന്‍ പലരും പയറ്റുന്നത്. കാലുകള്‍ മനോഹരമാക്കാന്‍ നമ്മുടെ അടുക്കളയില്‍ കയറിയാല്‍ തന്നെ ചില നുറുങ്ങുവിദ്യകള്‍ ലഭിക്കും. അത്തരം ചില വിദ്യകളാണ് ഇനി പറയുന്നത്
 
1. കാലില്‍ തേയ്ക്കുന്ന ക്രീമിനുള്ളില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് അവ കാലില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക.
 
2. ഭംഗിയുള്ള കാലുകള്‍ക്ക് വാക്‌സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. വാക്‌സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്‌കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 
3. ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്‌സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.
 
4. ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്‌സ് ചെയ്യുക. നന്നായി മിക്‌സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും
 
5. ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 198 കോടിയിലേക്ക്