Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസ്മാ രോഗത്തെ പോലെ മലബന്ധത്തെയും ഗൗരവമായി കാണണം!

ആസ്മാ രോഗത്തെ പോലെ മലബന്ധത്തെയും ഗൗരവമായി കാണണം!

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 ഓഗസ്റ്റ് 2023 (13:06 IST)
ജീവിതത്തില്‍ മലബന്ധം ഉണ്ടായിട്ടില്ലാത്തവര്‍ കാണില്ല. കുട്ടികളില്‍ പ്രത്യേകിച്ചും. എന്നാല്‍, ജനങ്ങള്‍ മലബന്ധത്തെ അത്ര കാര്യമായി എടുക്കാറില്ല എന്നതാണ് സത്യം. എന്നാല്‍, മലബന്ധം ഗുരുതരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു . ആസ്ത്മ പോലുള്ള രോഗത്തെ പോലെ മലബന്ധത്തെയും ഗൌരവമായി കാണണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
 
കുട്ടികളില്‍ നാലില്‍ ഒരാള്‍ക്ക് എപ്പോഴെങ്കിലും മലബന്ധം ഉണ്ടാകുന്നുണ്ട്. പല കാരനങ്ങള്‍ കൊണ്ടാണ് ഇതുണ്ടാകുന്നത്. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കാത്തത്, ഫലവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യാനുസരണം കഴിക്കാത്തത് തുടങ്ങിയവ ഒക്കെ മലബന്ധത്തിന് കാരണമാകുന്നുണ്ട്. ഇതിന് പുറമെ പരിചിതമല്ലാത്ത കക്കൂസുകള്‍ ഉപയോഗിക്കാനുള്ള വൈമുഖ്യം, കളിക്കുന്നതിനിടെ മലശോചന വേണമെന്ന തോന്നല്‍ ഉണ്ടായാല്‍ അത് അടക്കി വയ്ക്കുന്നത് ഒക്കെ മലബന്ധത്തിന് കാരണമാകുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ പ്രായത്തില്‍ തന്നെ അറ്റാക്ക് വരുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ? യുവാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക