Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിസ്സാരക്കാരനല്ല കോവയ്ക്ക; ആരോഗ്യഗുണങ്ങള്‍ അറിയാമോ

നിസ്സാരക്കാരനല്ല കോവയ്ക്ക; ആരോഗ്യഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 ഡിസം‌ബര്‍ 2023 (18:53 IST)
നമ്മുടെ തൊടിയില്‍ ധാരാളം കാണുന്ന ഒന്നാണ് കോവയ്ക്ക പ്രത്യേകം പരിചരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വളരുകയും ധാരാളം കായ്ഫലം ഉണ്ടാകുകയും ചെയ്യുന്നു എന്നതും കോവയ്ക്കയുടെ പ്രത്യേകതയാണ്. എന്നാല്‍ ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെ പറ്റി പലര്‍ക്കും വലിയ അറിവൊന്നും ഇല്ല. ദിവസവും കോവയ്ക്ക ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.അതോടൊപ്പം തന്നെ വൃക്കകളുടെ ശരിയായ പ്രവര്‍ത്തനം ഹൃദയാരോഗ്യം തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്കും കോവയ്ക്ക സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
 
കോവയ്ക്ക പച്ചയ്ക്കും കറിയാക്കിയും കഴിക്കുന്നത് വഴി ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നു.ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് കോവയ്ക്ക .നമ്മുടെ ചുറ്റുവളപ്പില്‍ തന്നെ യാതൊരു വളപ്രയോഗവും ഇല്ലാതെ വളരുന്നതിനാല്‍ കീടനാശിനികളുടെയോ മറ്റു രാസപദാര്‍ത്ഥങ്ങളുടെയോ ഭയമില്ലാതെ കഴിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിക്കുകുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം