ഗർഭകാലത്ത് ലൈംഗിക ബന്ധം ആകാമോ?

വെള്ളി, 12 ഒക്‌ടോബര്‍ 2018 (15:19 IST)
കാത്ത് കാത്തിരുന്ന് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷം എല്ലാ സ്ത്രീകൾക്കും ഉണ്ടാകും. എന്നാൽ, ചില പുരുഷന്മാർ ഗർഭകാലത്തും ലൈംഗിക ബന്ധത്തിന് ഭാര്യമാരെ നിർബന്ധിക്കാറുണ്ട്. പക്ഷേ, സ്ത്രീകൾക്ക് പൊതുവെ ഗർഭകാലത്തുള്ള സെക്സിനോട് താൽപ്പര്യം കുറവാണ്. കാര്യമായ ബോധ്യം ഇല്ലാത്തതും വ്യക്തമായ ധാരണയില്ലാത്തതും ആണ് ഇതിന് കാരണം.
 
ഗര്‍ഭാവസ്ഥ ഭര്‍ത്താക്കന്‍‌മാരില്‍ അനാകര്‍ഷകമായി ഒന്നും തോന്നിക്കില്ല, മറിച്ച് പിതാവും ഉത്തരാവാദിത്വമുള്ള ഒരാളും ആവാനുള്ള ത്രില്ലിലായിരിക്കും അവര്‍. ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ അസ്വാഭാവികത തോന്നേണ്ട കാര്യമില്ല എന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
 
ഗര്‍ഭാവസ്ഥയിലുള്ള ലൈംഗിക ബന്ധം ആദ്യത്തെയും അവസാനത്തെയും മൂന്ന് മാസങ്ങളില്‍ ഒഴിവാക്കാവുന്നതാണ്. ഈ അവസരത്തില്‍ ഗര്‍ഭിണികള്‍ ശാരീരികമായി അസ്വസ്ഥതകള്‍ അനുഭവിച്ചേക്കാമെന്നതാണ് കാരണമായി പറയുന്നത്. ഗര്‍ഭം അലസിയവര്‍ ബന്ധപ്പെടുന്നതിനെ കുറിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് ഉത്തമമാണ്.
 
ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമായി ബന്ധപ്പെടുന്നത് കുഞ്ഞിന് പ്രശ്നമൊന്നും ഉണ്ടാക്കില്ല. ഗര്‍ഭാശയത്തിലെ അംനോട്ടിക് ദ്രവത്തിനുള്ളില്‍ കുഞ്ഞ് സുരക്ഷിതമായിരിക്കും. പോരാത്തതിന് ഗര്‍ഭാശത്തിനു പുറമെയുള്ള മ്യൂക്കസ് പ്ലഗ് രോഗാണുക്കളെ പ്രതിരോധിക്കുകയും ചെയ്യും.
 
അതിനാല്‍, സംശയം വേണ്ട ഗര്‍ഭകാലത്ത് ബന്ധപ്പെടാം. ഇതെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഗൈനക്കോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുകയും ആവാമല്ലോ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആസ്‌തമയുള്ളവര്‍ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഇവയാണ്