Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസിൽ വെച്ച് കഴിച്ചാല്‍ എന്ത് സംഭവിക്കും ?

ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസിൽ വെച്ച് കഴിച്ചാല്‍ എന്ത് സംഭവിക്കും ?
, വ്യാഴം, 7 മാര്‍ച്ച് 2019 (10:52 IST)
ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസിൽ പൊതിഞ്ഞു നല്‍കുന്ന ശീലം ഭൂരിഭാഗം കടകളിലുമുണ്ട്. സ്‌നാക്‍സ് ഉള്‍പ്പെടയുള്ള ആഹാരങ്ങള്‍ പത്രക്കടലാസിൽ വെച്ച് കഴിക്കുന്ന രീതി പിന്തുടരുന്നവരും ധാരാളമാണ്.

പുരുഷന്മാരെ പോലെ സ്‌ത്രീകളും ഇതേ രീതി തുടരാറുണ്ട്. ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്ന അമ്മമാരുടെ എണ്ണവും വളരെ കൂടുതലാണ്.

തെറ്റായ ഈ പ്രവര്‍ത്തി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അച്ചടിക്കായി പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ട്. ഭക്ഷണത്തിനൊപ്പം ഇവയും ശരീരത്തിലെത്തും.

രോഗവാഹികളായ സൂക്ഷ്മ ജീവികളുടെ സാന്നിധ്യവും പത്രക്കടലാസിലുണ്ടാവാനുള്ള സാധ്യതയേറെയാണ്. എണ്ണപ്പലഹാരങ്ങൾ കഴിക്കുമ്പോള്‍ പേപ്പര്‍ അലിഞ്ഞ് ഭക്ഷണത്തില്‍ ഒട്ടിപ്പിടിക്കും. ഈ ശീലം പതിവാകുന്നതോടെ ആരോഗ്യത്തെ ഗുരുതരമായി ബധിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനൽ‌ കാലത്ത് ഇക്കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നിങ്ങളുടെ ശരീരം ചുട്ടുപൊള്ളും !