ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം

വെള്ളി, 5 ഏപ്രില്‍ 2019 (08:28 IST)
ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന് ഹൃദയാഘാതം. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ബെന്നിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. 
 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സ്ഥാനാർത്ഥിയെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞതിനെ ടര്‍ന്ന് ഡോക്ടര്‍മാര്‍ ഉടനെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. നിലവില്‍ ബെന്നി ബെഹ്നാന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.  
 
ഇന്ന് ബെന്നി ബെഹനാന്‍ പ്രചാരണത്തിന് പോകാന്‍ സാധ്യതയില്ലെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി 15കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കി രണ്ടാനച്ഛൻ; സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി ഗർഭിണിയായപ്പോൾ, പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് പോക്സോ കോടതി