കാലാവസ്ഥ മാറിവരുമ്പോള്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കഫക്കെട്ടും ചുമയും. ഇതിനൊപ്പം തൊണ്ടവേദനയുമുണ്ടെങ്കില്‍ പറയുകയേ വേണ്ട.
നിസാരമെന്ന് തോന്നിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്‌നത്തിന് ചെറിയ തോതിലുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ചുമയാണ് അലട്ടുന്ന പ്രധാന പ്രശ്‌നമെങ്കില്‍ പൈനാപ്പിൾ കഴിക്കുന്നത് ഉത്തമമാണ്. പുതിയിന ഇല കഫക്കെട്ടിന് പരിഹാരം നൽകുന്നത്.
ചുമയും തൊണ്ട വേദനയും അസഹനീയമാണെങ്കില്‍ അൽപ്പം നാരങ്ങ നീർ ചേർത്ത ചെറു ചൂടുവെള്ളത്തിൽ രണ്ട്ടീസ്പൂൺ തേൻ ചേർത്ത്കഴിക്കാം. അല്ലെങ്കിൽ ഒരു സ്പൂൺ തേൻ കഴിക്കാം.
എട്ട് ഔൺസ്ചൂടുവെള്ളത്തിൽ അരടീസ്പൂൺ ഉപ്പു ചേർക്കുക. ഈ വെള്ളം കവിൾക്കൊള്ളുന്നത്ചുമക്കും കഫക്കെട്ടിനും തൊണ്ടവേദനക്കും ആശ്വാസം നൽകും.