Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരം കഴിക്കണമെന്ന തോന്നല്‍ ശക്തമോ ?; ഇതാ പരിഹാരം

മധുരം കഴിക്കണമെന്ന തോന്നല്‍ ശക്തമോ ?; ഇതാ പരിഹാരം
, ശനി, 8 ജൂണ്‍ 2019 (20:26 IST)
മധുരം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് ചിലരുടെ പതിവാണ്. സ്‌ത്രീകളും കുട്ടികളുമാണ് ഇക്കാര്യത്തില്‍ താല്പര്യം കൂടുതല്‍ കാണിക്കുന്നത്. മധരം, ചിപ്‌സ്, പാക്കഡ് ഫുഡ് എന്നീ തരത്തിലുള്ള ആഹാരങ്ങളും ഇഷ്‌ടപ്പെടുന്നവര്‍ കൂടുതലാണ്.

പലവിധ രോഗങ്ങള്‍ക്ക് ഈ ആഹരക്കൊതി കാരണമാകും. പ്രമേഹം മുതല്‍ കൊളസ്‌ട്രോള്‍ വരെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്.

ഈ ആ‍ഹാര രീതിക്ക് കാരണം ഉറക്ക കുറവ് ആണെന്നും, ഇതിന് പരിഹാരമായി ത്രിയില്‍ ആഴത്തിലുള്ള  ഉറക്കം ഉറപ്പുവരുത്തിയാല്‍ മാത്രം മതിയന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ഇതോടെ, ഹൃദയസംബന്ധമായ അസുഖങ്ങള്‍- ദഹനാവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ തുടങ്ങിയവയും ഒരു പരിധി വരെ നിയന്ത്രണത്തിലാക്കാന്‍ ദീര്‍ഘനേരത്തെ രാത്രിയുറക്കം സഹായിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെൻഷൻ അകറ്റി സന്തോഷം കണ്ടെത്താൻ സഹായിക്കും ഈ വഴികൾ !