ജീവിതശൈലി രോഗങ്ങളുടെയും പൊണ്ണത്തടിയുടെയും മാനസിക സമ്മര്‍ദ്ദത്തിന്റെയും കാലമാണിത്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലം. അതിനാല്‍ തന്നെ കുറച്ചു നേരം പുറത്തിറങ്ങി നടക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇത് അമിതവണ്ണത്തെ ഇല്ലാതാക്കുകയും മനസിന് ഉമ്മേഷവും നല്‍കുന്നു.
അരമണിക്കൂര്‍ പതിവ് നടത്തം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയെ 20ശതമാനം വരെ കുറയ്ക്കുമെന്ന് ശാസ്ത്രം പറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.