മോയിസ്ചറൈസര്‍ ക്രീമുകള്‍ കാന്‍സറിന് കാരണമാകുന്നത് എങ്ങനെ ?
മോയിസ്ചറൈസര്‍ ക്രീമുകള്‍ കാന്‍സറിന് കാരണമാകുന്നത് എങ്ങനെ ?
സമൂഹത്തില്‍ ഇന്ന് കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് കാന്‍സര്‍. തെറ്റായ ജീവിത ശൈലിയും മദ്യപാനവും പുകവലിയുമാണ് ഈ രോഗത്തിനു പ്രധാന കാരണം.
ഉപയോഗിക്കുന്ന വസ്‌തുക്കളില്‍ നിന്നു പോലും നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന കാന്‍സര്‍ പിടിക്കപ്പെട്ടേക്കാം. സ്‌ത്രീകള്‍ കൂടുതലായി ഉപയോഗിക്കുന്ന മോയിസ്ചറൈസര്‍ ക്രീമുകള്‍ ചർമാർബുദത്തിനു കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
പുറത്തു പോകുന്നതിനു മുമ്പും ഉറങ്ങുന്നതിനു മുമ്പായിട്ടുമാണ് കൂടുതല്‍ സ്‌ത്രീകളും മോയിസ്ചറൈസര്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത്. യുവ തലമുറയിലുള്ളവരാണ് ഈ ശീലം കൂടുതലായി കാണുന്നത്. അറിഞ്ഞോ അറിയാതെയോ അപകടം ക്ഷണിച്ചു വരുത്തുകയാണ് ഇവര്‍.
മോയിസ്ചറൈസര്‍ ക്രീമുകളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളാണ് കാന്‍സറിനു കാരണമാകുന്നത്. ഇവയില്‍ കൂടുതലായും ചേര്‍ക്കുന്ന മിനറൽ ഓയില്‍, സോഡിയം ലോറിൽ സൾഫേറ്റ് എന്നിവ അർബുദത്തിനു കാരണമാകും.
ഒരു കൂട്ടം അമേരിക്കൻ ഗവേഷകർ എലികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.