Webdunia - Bharat's app for daily news and videos

Install App

അച്ചാറിന്റെ വില്ലത്തരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? ഇക്കാര്യങ്ങൾ അറിയു !

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (14:42 IST)
അച്ചാറില്ലാതെ ചോറുകഴിക്കാൻ മടിയുള്ളാവരാണ് മലയാളികൾ. നാരങ്ങയിലും മാങ്ങയിലും തുടങ്ങി മീനും ബീഫും വരെ അച്ചാറിട്ട് കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ നിത്യേനെയുള്ള ഈ അച്ചാറ്‌ തീറ്റ ആരോഗ്യത്തിന് നല്ലതാണോ ? അല്ല എന്നതാണ് ശരി. നിത്യവും അച്ചാറ് കഴിക്കുന്നത്‌ നമ്മളെ നിത്യരോഗികളാക്കി മാറ്റും. അൾസറിൽ തുടങ്ങി ഇത് ക്യാൻസറിന് വരെ കാരണമായേക്കാം.
 
അൾസറിന് പോലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം അച്ചാറിന്റെ അമിത ഉപയോഗമാണ്. രാത്രികാലങ്ങളിൽ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കിൽ ദഹനം നടക്കുമ്പോൾ അമിതമായ അസിഡ് ഉൽപ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യും. വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളും അച്ചാറിന്റെ അമിതമായ ഉപയോഗം കാരണമാകും. ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ അച്ചാറുകൾ ഒഴിവാക്കുന്നതാണ് ഉത്തമം.
 
ഉയർന്ന അളവിൽ ഉപ്പ് ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. അച്ചാറുകൾ കേടായിപ്പോകാതിരിക്കാൻ ആവശ്യത്തിലധികം ഉപ്പ് ചേർക്കും. ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മർദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും കാരണമാകും. അമിതമായി അച്ചാർ ഉപയോഗിച്ചാൽ ചിലരില്‍ താൽക്കാലികമായി രക്തസമ്മർദം കൂടാനിടയുണ്ട്. ഇത് കിഡ്നിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിയ്ക്കാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളിലെ തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments